റോഡുകളുടെ ശോചനീയാവസ്ഥ: കോൺഗ്രസ് മാർച്ച് നടത്തി
1581346
Tuesday, August 5, 2025 1:04 AM IST
പൊൽപ്പുള്ളി: പൊൽപ്പുള്ളിയിൽ റോഡുകളുടെ ശോചനീയാവസ്ഥക്കും വികസന മുരടിപ്പിനും നെൽകർഷകർ അളന്ന നെല്ലിന്് പണം ലഭിക്കാതെ ഇടതു സർക്കാരിന്റെ കർഷകവിരുദ്ധ നടപടികൾക്കെതിരായി കോൺഗ്രസ് പഞ്ചായത്ത് മാർച്ച് നടത്തി. പൊൽപ്പുള്ളി പഞ്ചായത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധമാർച്ച് നടത്തിയത്.
പോലീസ് ബാരിക്കേഡ് ഭേദിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഓഫീസിൽ കയറി സെക്രട്ടറിയെ ഉപരോധിച്ചു. കെപിസിസി അംഗം പി.പി. നന്ദപാൽ മാർച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രാണേഷ് അധ്യക്ഷനായി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരുൺകുമാർ, പ്രകാശ് പൊൽപ്പുള്ളി, പി.വി. ദാസ്, എൻ. ദിനേശ്, മുസ്തഫ, നൂർ മുഹമ്മദ്, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് മാണിക്കൻ, സേതു, കോൺഗ്രസ് സേവാദൾ ജില്ലാ സെക്രട്ടറി ഷാജി, ജിഷ്ണു കേശവൻ, മെംബർമാരായ സി. അനന്തകൃഷ്ണൻ, ആർ. തങ്കം, എ. ബീന എന്നിവർ പ്രസംഗിച്ചു. ഗതാഗതപ്രശ്നത്തിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന സെക്രട്ടറിയുടെ ഉറപ്പിനെ തുടർന്ന് സമരക്കാർ പിരിഞ്ഞുപോയി.