സ്കൂൾകെട്ടിട നിർമാണ ഉദ്ഘാടനം
1581341
Tuesday, August 5, 2025 1:04 AM IST
പാലക്കാട്: കൊടുന്തിരപ്പുള്ളി ഗവ. എൽപി സ്കൂളിൽ ക്ലാസ് മുറികൾ നിർമിക്കുന്നതിന് മുൻ എംഎൽഎ ഷാഫി പറമ്പിലിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ചിരുന്നു. 95 ലക്ഷം രൂപ ചെലവിലാണ് സ്കൂൾകെട്ടിടം നിർമിക്കുന്നത്.
സ്കൂൾ കെട്ടിടത്തിന്റെ നിർമാണ ഉദ്ഘാടനം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിർവഹിച്ചു. 4 ക്ലാസ് മുറികളും ഒരു ഓഫീസ്മുറിയും ആണ് ആദ്യഘട്ടത്തിൽ നിർമിക്കുന്നത്. ഹാബിറ്റാറ്റ് ഗ്രൂപ്പാണ് നിർമാണചുമതല ഏറ്റെടുത്തിരിക്കുന്നത്. പിരായിരി പഞ്ചായത്ത് പ്രസിഡന്റ് ഷെറീന ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാദിഖ് ബാഷ, സ്കൂൾ പ്രധാന അധ്യാപിക ഉഷാകുമാരി, ബി. ഇക്ബാല്‍, എം. ഇസ്മയിൽ എന്നിവർ പ്രസംഗിച്ചു.