പിടി-5 കാട്ടാനയെ പിടികൂടി ചികിത്സ നൽകും
1581343
Tuesday, August 5, 2025 1:04 AM IST
പാലക്കാട്: പിടി- 5 കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടി ചികിത്സ നല്‍കുന്നതിന്റെ ഭാഗമായി വയനാട്ടിൽ നിന്നുള്ള 10 പേരടങ്ങുന്ന സംഘവും ഭരതൻ, വിക്രം എന്നീ കുങ്കിയാനകളും ഇന്നലെ രാവിലെ മലന്പുഴ പുല്ലംകുന്ന് വാളയാർ റേഞ്ചിൽ എത്തിച്ചേർന്നു. വരുംദിവസങ്ങളിൽ ഡോ. അരുണ്‍ സക്കറിയ അടങ്ങിയ വിദഗ്ധസംഘവും എത്തിച്ചേരും.
പിടി-5 കാട്ടാനയെ നിലവിൽ നിരീക്ഷിച്ചു വരുന്നുണ്ട്. തുടർ നടപടികൾ വിദഗ്ധസംഘം എത്തിച്ചേർന്നതിനു ശേഷം തീരുമാനിക്കും.
നിലവിൽ പിടി-5 ഭക്ഷണവും വെള്ളവും എടുക്കുന്നുണ്ട്. ആനയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല. ജനങ്ങൾക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.
ഈസ്റ്റേണ്‍ സർക്കിൾ സിസിഎഫ് വിജയാനന്ദിന്റെ അധ്യക്ഷതയിൽ കഴിഞ്ഞയാഴ്ച ചേർന്ന ടെക്നിക്കൽ കമ്മിറ്റി മീറ്റിംഗിലാണ് ആനയെ മയക്കുവെടിവെച്ച് സൂക്ഷ്്മപരിശോധന നടത്തി വിദഗ്ധ ചികിത്സ നൽകാൻ തീരുമാനിച്ചത്.