ജില്ലാ റസ്ലിംഗ്: കല്ലടി കോളജും കർമ അക്കാഡമിയും ചാമ്പ്യന്മാർ
1581345
Tuesday, August 5, 2025 1:04 AM IST
മണ്ണാർക്കാട്: എംഇഎസ് കല്ലടി കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ല ാ റെസ്ലിംഗ് സീനിയർ അണ്ടർ 23 പുരുഷ-വനിതാ വിഭാഗങ്ങളിൽ സീനിയർ വിഭാഗത്തിൽ 26 പോയിന്റ് നേടി മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജ് ചാമ്പ്യന്മാരായി. 21 പോയിന്റ് നേടി ചിറ്റൂർ കർമ റെസ്ലിംഗ് അക്കാദമി രണ്ടാം സ്ഥാനവും 21 പോയിന്റ് നേടി സ്പാർട്ടൻസ് മൂന്നാം സ്ഥാനവും നേടി.
അണ്ടർ 23 വിഭാഗത്തിൽ 45 പോയിന്റ് നേടി ചിറ്റൂർ കർമ അക്കാഡമി ചാമ്പ്യന്മാരായി. 28 പോയിന്റ് നേടി എംഇഎസ് കല്ലടി കോളജ് രണ്ടാംസ്ഥാനവും 15 പോയിന്റ് നേടി പാലക്കാട് വിക്ടോറിയ കോളജ് മൂന്നാം സ്ഥാനവും നേടി. മത്സരങ്ങളുടെ ഉദ്ഘാടനം സംസ്ഥാന റെസ്ലിംഗ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി കെ. ഹംസ നിർവഹിച്ചു.
ജില്ലാ റെസ്ലിംഗ് അസോസിയേഷൻ സെക്രട്ടറി എൻ.വി. ഷബീർ അധ്യക്ഷനായി. വിജയികൾക്ക് കല്ലടി കോളജ് കായികവിഭാഗം മേധാവി പ്രഫ.ഒ.എ. മൊയ്തീൻ ട്രോഫികൾ സമ്മാനിച്ചു. അത്ലറ്റിക് കോച്ച് രാമചന്ദ്രൻ, ജില്ലാ സ്പോർട്സ് കൗൺസിൽ ഒബ്സർവർ ഏലിയാമ്മ തുടങ്ങിയവർ സംബന്ധിച്ചു. 9,10 തിയതികളിൽ കാസർഗോഡ് വച്ച് നടക്കുന്ന സംസ്ഥാന മത്സരത്തിൽ വിജയികൾ ജില്ലയെ പ്രതിനിധീകരിക്കും.