പ്രധാന പാതകളിൽ കന്നുകാലികൾ മേയുന്നത് അപകടഭീഷണി
1581876
Thursday, August 7, 2025 1:07 AM IST
പുതുനഗരം: പെരുവെമ്പിൽ റോഡരികിൽ നാൽക്കാലികളെ മേയാൻ വിടുന്നത് വാഹനയാത്രികർക്ക് അപകടഭീഷണി. വാഹനങ്ങൾ ഹോൺ അടിക്കുമ്പോൾ ഇവ റോഡിന്റെ മധ്യഭാഗത്തേക്കും എതിർവശത്തേക്കും ഓടുകയാണ്.
ഈ സമയത്ത് ഇരുവശത്തും വാഹനങ്ങൾ എത്തിയാൽ അപകടസാധ്യതയുമുണ്ട്. ഉടമസ്ഥനില്ലാതെ കാലികളെ നിരത്തിൽ വിടുന്നത് കുറ്റകരമാണെന്ന വ്യവസ്ഥ ലംഘിച്ചാണ് ഈ പ്രവൃത്തി. പുതുനഗരം പ്രധാനപാതയെന്നതിനാൽ ഇടതടവില്ലാതെ വാഹനസഞ്ചാരമുള്ള പാതയിലാണ് അപകടഭീഷണിയുമായി കാലികൾ മേയുന്നത്. പാഴ്ചെടികൾ കാടുപിടിച്ചു വളർന്നത് പൊതുമരാമത്ത് അധികൃതർ ശുചീകരിക്കേണ്ടതും അനിവാര്യമായിട്ടുണ്ട്.