മൃതദേഹവുമായി പോയ ആംബുലൻസിനു മുകളിലേക്ക് വൈദ്യുതിപോസ്റ്റ് പൊട്ടിവീണു
1581883
Thursday, August 7, 2025 1:07 AM IST
ഷൊർണൂർ: മൃതദേഹവുമായി പോവുകയായിരന്ന ആംബുലൻസിനു മുകളിലേക്ക് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു. ഒഴിവായത് വൻ ദുരന്തം. ഇന്നലെ പുലർച്ചെ 4.30 നായിരുന്നു അപകടം. കണയത്ത് മൃതദേഹവുമായി പോവുകയായിരുന്ന ആംബുലൻസിന് മുകളിലേക്കാണ് പോസ്റ്റ് ഒടിഞ്ഞുവീണത്.
കുളപ്പുള്ളിയിൽനിന്നു കണയംവഴി വല്ലപ്പുഴയ്ക്കു പോകുന്ന റോഡിൽ മണ്ണാരംപാറയിൽ ആയിരുന്നു അപകടം. കണ്ടെയ്നർ ലോറി വൈദ്യുതി ലൈനിൽ കൊളുത്തി വലിച്ചതോടെ നാല് പോസ്റ്റുകൾ തകർന്നു വീഴുകയായിരുന്നു. ഇതിൽ ഒരു പോസ്റ്റാണ് ആംബുലൻസിന്റെ മുകളിൽ വന്ന് വീണത്.
ഡ്രൈവർ ഉൾപ്പെടെ ആംബുലൻസിനുള്ളിൽ ഉണ്ടായിരുന്നവർ ഷോക്കേൽക്കാതെ രക്ഷപ്പെട്ടു.