പാലക്കാട്-കുളപ്പുള്ളി പാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടു പേർക്കു ഗുരുതരപരിക്ക്
1581887
Thursday, August 7, 2025 1:07 AM IST
ഒറ്റപ്പാലം: പാലക്കാട്-കുളപ്പുള്ളി പ്രധാനപാതയിൽ മനിശേരി ഗോഡൗൺ പരിസരത്ത് ലോറിയും കാറുകളും കൂട്ടിയിടിച്ച് അപകടം. രണ്ടുപേർക്ക് പരിക്ക്. ഒരാളുടെ നില അതീവഗുരുതരം. കാർയാത്രികനായ ഷൊർണൂർ സ്വദേശിയായ അഭിഭാഷകൻ അഡ്വ. ജയചന്ദ്രനാണ് ഗുരുതര പരിക്കേറ്റത്.
ഇദ്ദേഹത്തെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവറെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടസ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാരാണ് കാർ വെട്ടിപ്പൊളിച്ച് അഭിഭാഷകനെ പുറത്തെടുത്തത്.
അപകടത്തെതുടർന്ന് കുളപ്പുള്ളി-പാലക്കാട് പാതയിൽ ഗതാഗതം തടസപ്പെട്ടു.