പെരുമഴയത്തു റോഡിൽ ശയനപ്രദക്ഷിണം നടത്തി കോൺഗ്രസ് പ്രതിഷേധം
1581879
Thursday, August 7, 2025 1:07 AM IST
ഷൊർണൂർ: കുളപ്പുള്ളി-ഷൊർണൂർ പാത ഗതാഗതയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് പെരുമഴയത്ത് റോഡിൽ ശയനപ്രദക്ഷിണം നടത്തി കോൺഗ്രസ് പ്രവർത്തകർ. കുളപ്പുള്ളി ടെക്നിക്കൽ ഹൈസ്കൂളിനു മുൻപിലെ പാതയിലാണ് പ്രതിഷേധിച്ചത്. ഡിസിസി സെക്രട്ടറി വി.കെ. ശ്രീകൃഷ്ണൻ ഉദ്ഘാടനംചെയ്തു.
മണ്ഡലം സെക്രട്ടറി വിനോദ് കല്ലായിയും മണ്ഡലം കമ്മിറ്റി അംഗം ഹരിദാസുമാണ് ശയനപ്രദക്ഷിണം നടത്തിയത്. ബ്ലോക്ക് പ്രസിഡന്റ് ടി.കെ. ബഷീർ, മണ്ഡലം സെക്രട്ടറി വിജയപ്രകാശ് ശങ്കർ, കെ. കൃഷ്ണകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
കരാറുകാർ പാതിവഴിയിൽ പ്രവൃത്തികൾ ഉപേക്ഷിച്ചതും സാങ്കേതിക പ്രശ്നങ്ങളുമാണ് പണിക്കു തടസമായതെന്നാണ് എംഎൽഎയുടെ വിശദീകരണം.
പാതയുടെ നിർമാണം പൂർത്തിയാക്കാൻ പുതിയ അടങ്കലെടുത്ത് കരാറുകാരെ കണ്ടെത്തുമെന്ന് പി. മമ്മിക്കുട്ടി എംഎൽഎ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. താത്കാലിക പരിഹാരം കാണുമെന്നും അറിയിച്ചിരുന്നു.