കോയന്പത്തൂർ സോണൽതല ഉദ്ഘാടനം നിർമലമാത കോണ്‍വന്റ് സ്കൂളിൽ
1582419
Saturday, August 9, 2025 1:01 AM IST
കോയന്പത്തൂർ: കളർഇന്ത്യ കോയന്പത്തൂർ സോണൽതല ഉദ്ഘാടനം രാവിലെ 10.30ന് കുനിയമുത്തൂർ നിർമലമാത കോണ്‍വന്റ് മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി. ഐ പ്ലസ് ടിവി സിഇഒ ആൻഡ് ഫൗണ്ടർ വി. ജോണ്‍ ഫിലിപ്പ് മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ജയ എസ്എബിഎസ് അധ്യക്ഷത വഹിച്ചു.
കുനിയമുത്തൂർ സെന്റ് മാർക്സ് പള്ളി വികാരി ഫാ. ബിജോ പാലയിൽ, നിർമലമാത കോൺവന്റ് മദർ സിസ്റ്റർ വിമല എസ്എബിഎസ്, ദീപിക ഫ്രണ്ട്സ് ക്ലബ് പ്രസിഡന്റ് ജോളിപോൾ, ദീപിക പ്രമോട്ടർ മനോജ് അഗസ്റ്റിൻ സന്നിഹിതരായിരുന്നു. ദീപിക കോയന്പത്തൂർ മാർക്കറ്റിംഗ് ഏരിയ മാനേജർ വി. മനോജ് സ്വാഗതവും സർക്കുലേഷൻ ഏരിയ മാനേജർ ജി. സന്തോഷ് നന്ദിയും പറഞ്ഞു.