ജില്ലാ ആശുപത്രി പുതിയ കെട്ടിടനിര്‍മാണം സെപ്റ്റംബറോടെ പൂര്‍ത്തിയാകും
1582417
Saturday, August 9, 2025 1:01 AM IST
പാലക്കാട്: ജില്ലാ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം സെപ്തംബറോടെ പൂര്‍ത്തിയാകും. കിഫ്ബിയുടെ 126 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും നടത്തുന്നത്.
99 കോടി രൂപ ചെലവിൽ 1,85,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ അഞ്ച് നിലകളിലായാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. വിശാലമായ ഒപി വിഭാഗം, ഫാര്‍മസി, സ്ത്രീ- പുരുഷ വാര്‍ഡുകള്‍, അത്യാധുനിക ലാബോറട്ടറി സൗകര്യങ്ങള്‍, തീവ്രപരിചരണ വിഭാഗം, വിപുലമായ ഓപ്പറേഷന് തിയേറ്റര്‍ കോംപ്ലക്സ് എന്നിവ പുതിയകെട്ടിടത്തിവല് സജ്ജീകരിക്കുന്നുണ്ട്.
രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും എളുപ്പത്തില്‍ സഞ്ചരിക്കാന്‍ ലിഫ്റ്റ്, റാമ്പ് തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. നിലവില്‍, കെട്ടിടത്തിന്റെ പ്ലംബിംഗ്, ഇലക്ട്രിക്കല്‍, വയറിംഗ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി, സെന്‍ട്രലൈസ്ഡ് ഓക്സിജന്‍ ലൈന്‍ സ്ഥാപിക്കല്‍, മലിനജല ശുദ്ധീകരണ പ്ലാന്റ് എന്നിവയുടെ പ്രവര്‍ത്തന ജോലികള്‍ പുരോഗമിക്കുകയാണ്.