കാഞ്ഞിരപ്പുഴ സെന്റ് തോമസ് ഐടിഐയിൽ സോളാർ പവർപ്ലാന്റ് ഉദ്ഘാടനവും സെമിനാറും
1582413
Saturday, August 9, 2025 1:01 AM IST
കാഞ്ഞിരപ്പുഴ: സെന്റ് തോമസ് ഐടിഐയിൽ സിൽവർജൂബിലി കർമപരിപാടികളുടെ ഭാഗമായ ഓൺഗ്രിഡ് സോളാർ പവർപ്ലാന്റ് ഉദ്ഘാടനവും 2023-25 ബാച്ചിൽ ട്രെയിനിംഗ് പൂർത്തിയാക്കിയ ട്രെയിനുകളുടെ കോഴ്സ് കംപ്ലീഷൻ സർട്ടിഫിക്കറ്റ് വിതരണവും ഇലക്ട്രിസിറ്റി സുരക്ഷ ബോധവത്കരണ സെമിനാറും നടന്നു.
ഐടിഐ ഡയറക്ടർ ഫാ. ഐബിൻ കളത്താര അധ്യക്ഷനായ ചടങ്ങിൽ സോളാർ പവർ പ്ലാന്റ് ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും പാലക്കാട് രൂപത പ്രൊക്യുറേറ്റർ ഫാ. റെന്നി കാഞ്ഞിരത്തിങ്കൽ നിർവഹിച്ചു.
ഐടിഐ ഗ്രൂപ്പ് ഇൻസ്ട്രക്ടർ ഇ.എ. റോജി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. സുജയ് നന്ദിയും പറഞ്ഞു. തുടർന്ന് കാഞ്ഞിരപ്പുഴ കെഎസ്ഇബിയുടെ ആഭിമുഖ്യത്തിൽ ഇലക്ട്രിക്കൽ സുരക്ഷ മുൻകരുതലുകൾ എന്ന വിഷയത്തിൽ സബ് എൻജിനീയർ അജീഷ് ബേബി ക്ലാസെടുത്തു.
കെഎസ്ഇബി ഓവർസിയർ ലത്തീഫ്, സെന്റ് തോമസ് ഫൊറോന ചർച്ച് വികാരി ഫാ. ബിജു കല്ലിങ്കൽ, അസിസ്റ്റന്റ് വികാരി ഫാ. ബർണാണ്ടോ ആന്റണി, ഫാ. ഫെബിൻ വടക്കേക്കുടി, അധ്യാപകർ, വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.