ദീപിക രാഷ്ട്രബോധത്തിന്റെ മുഖമുദ്ര: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ
1582420
Saturday, August 9, 2025 1:01 AM IST
പാലക്കാട്: രാഷ്ട്രബോധത്തെ മാറ്റിമറിക്കുന്നവരെ പ്രതിരോധിക്കാൻ എന്നും മുൻപന്തിയിലുണ്ടായിരുന്ന മാധ്യമസ്ഥാപനമാണ് ദീപികയെന്ന പത്രമുത്തശ്ശിയെന്നു രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ.
കളർ ഇന്ത്യ- അർഥവത്തായ ഒന്നാണ്. വളരെ കളർഫുളാണ് ഇന്ത്യ. ആരെങ്കിലുമൊക്കെ ഇന്ത്യയെ സിംഗിൾ കളറാക്കാൻ നോക്കിയപ്പോഴെല്ലാം പ്രതിരോധിക്കപ്പെട്ടിട്ടുണ്ട്. അതാണ് നമ്മുടെ ചരിത്രവും പൈതൃകവും. ആ പ്രതിരോധത്തിനു വളരെ പ്രാധാന്യം നൽകിവരുന്ന മാധ്യമസ്ഥാപനമാണ് ദീപികയെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. കളർ ഇന്ത്യ ജില്ലാതല ഉദ്ഘാടനം പാലക്കാട് സെന്റ് റാഫേൽ കത്തീഡ്രൽ സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ.
സ്കൂൾമാനേജർ ഫാ. ജോഷി പുലിക്കോട്ടിൽ അധ്യക്ഷത വഹിച്ചു. കേരള പെയിന്റ്സ് മാനേജിംഗ് ഡയറക്ടർ മിഥുൻ പുല്ലുമേട്ടിൽ, പ്രിൻസിപ്പൽ ഫാ. കെ.വി. ആന്റോ, വൈസ് പ്രിൻസിപ്പൽ സന്ധ്യ തോമസ്, പാലക്കാട് രൂപത ഡിഎഫ്സി പ്രസിഡന്റ് ബാബു എം. മാത്യു എന്നിവർ പ്രസംഗിച്ചു.
ഹെഡ്ബോയ് എൻ.ബി. ബെനിറ്റോ പ്രതിജ്ഞചൊല്ലിക്കൊടുത്തു. ദീപിക മാർക്കറ്റിംഗ് കോ- ഓർഡിനേറ്റർ ഫാ. ജിയോ ചെരടായി സ്വാഗതവും സീനിയർ ഏരിയ മാനേജർ സനൽ ആന്റോ നന്ദിയും പറഞ്ഞു.