കേരളത്തിന്റെ സ്ഥിതി ആശങ്കാജനകമെന്നു കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്
Sunday, March 19, 2023 12:19 AM IST
കൊച്ചി: സംസ്ഥാനത്ത് അഴിമതിയാരോപണങ്ങള് നേരിടുന്നത് കേവലം ഭരണകക്ഷിയിലെ അംഗങ്ങള് മാത്രമല്ല മുഖ്യമന്ത്രികൂടിയാണെന്നത് ആശങ്ക ജനിപ്പിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്.
സ്വര്ണക്കടത്ത് കേസിലും ലൈഫ്മിഷന് കേസിലും സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്ക്കുമെതിരേ ഉന്നയിച്ച ആരോപണങ്ങള്ക്ക് മറുപടി പറയാന് മുഖ്യമന്ത്രിയോ പാര്ട്ടിയോ തയാറാകുന്നില്ലെന്നും കേന്ദ്രമന്ത്രി കൊച്ചിയില് മാധ്യമങ്ങളോട് പറഞ്ഞു.
ബ്രഹ്മപുരം മാലിന്യസംസ്കരണ കരാര് സിപിഎം നേതാവിന്റെ ബന്ധുവിന്റെ കമ്പനിക്കു നല്കിയതുവഴി കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നു. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ പിഴ മാലിന്യനിര്മാജനത്തില് ഉണ്ടായ വീഴ്ച വ്യക്തമാക്കുന്നതാണ്. കേരളത്തില്നിന്നു ലോക്സഭയിലെത്തിയ രാഹുല്ഗാന്ധിയെ ലോക്സഭയിലോ വയനാട്ടിലോ കാണാനില്ല. അദ്ദേഹം വിദേശത്തുപോയി രാജ്യത്തിനെതിരേ പ്രസംഗിക്കുന്നു. ഈ നിലപാടിനെയാണ് ബിജെപി എതിര്ക്കുന്നതെന്നും അനുരാഗ് ഠാക്കൂര് പറഞ്ഞു.