കേരളത്തിൽ ആം ആദ്മി പാർട്ടി മത്സരത്തിനില്ല
Sunday, February 28, 2021 12:11 AM IST
ന്യൂഡൽഹി: കേരളത്തിൽ ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന് ആം ആദ്മി പാർട്ടി തീരുമാനിച്ചു. ഇന്നലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
കേരളത്തിൽ പാർട്ടി നേതൃത്വത്തിലുള്ള അഭിപ്രായ ഭിന്നത പരിഹരിച്ച്, അടിത്തറ ശക്തിപ്പെടുത്തിയശേഷം പിന്നീടു വരുന്ന തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചാൽ മതിയെന്ന് ഉന്നതതല യോഗത്തിൽ തീരുമാനിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാകുമെന്നു പാർട്ടി ഉന്നത വൃത്തങ്ങൾ പറഞ്ഞു.