യോഗി ആദിത്യനാഥ് സന്ദർശിച്ച സ്ഥലങ്ങൾ ഗംഗാജലം തളിച്ച് ശുദ്ധീകരിച്ചു; എസ്പി നേതാവ് അറസ്റ്റിൽ
Friday, September 24, 2021 12:43 AM IST
സാംഭൽ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദർശിച്ച സ്ഥലങ്ങളിൽ ഗംഗാജലം തളിച്ച് ശുദ്ധീകരിച്ചതിന്റെ പേരിൽ സമാജ്വാദി പാർട്ടി നേതാവിനെ അറസ്റ്റ് ചെയ്തു. സാംഭൽ ജില്ലയിലാണു സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. തുടർന്ന് സമാജ്വാദി പാർട്ടി യുവജൻ സഭാ സംസ്ഥാന അധ്യക്ഷൻ ഭവേഷ് യാദവിനും പത്തോളം മറ്റു പ്രവർത്തകർക്കും എതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.