ബംഗളൂരു മെട്രോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
Sunday, March 26, 2023 1:35 AM IST
ബംഗളുരു: ബംഗളൂരുവിലെ വൈറ്റ്ഫീൽഡിൽനിന്ന് കൃഷ്ണരാജപുരംവരെ നീളുന്ന 13.71 കിലോമീറ്റർ ദൈർഘ്യമുള്ള മെട്രോ പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
4,249 കോടി രൂപ ചെലവിൽ നിർമിച്ച പാതയ്ക്ക് 12 സ്റ്റേഷനാണുള്ളത്. ഉദ്ഘാടനം ചെയ്ത മെട്രോയിൽ പ്രധാനമന്ത്രി യാത്ര നടത്തി. കർണാടക ഗവർണർ തവർചന്ദ് ഗെഹ്ലോട്ട്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ എന്നിവരും മോദിക്കൊപ്പമുണ്ടായിരുന്നു. മേയിൽ കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഈ വർഷം എട്ടു തവണയാണ് മോദി കർണാടകയിലെത്തിയത്.