ഇന്ത്യാ-മ്യാൻമർ അതിർത്തി വേലിക്കെതിരേ മിസോറം നിയമസഭാ പ്രമേയം
Thursday, February 29, 2024 12:32 AM IST
ഐസ്വാൾ: ഇന്ത്യാ-മ്യാൻമർ അതിർത്തിയിലെ മുള്ളുവേലിക്കെതിരേ മിസോറം നിയമസഭയിൽ പ്രമേയം. ഇരുഭാഗത്തേക്കും പത്തുകിലോമീറ്റർവരെ സ്വതന്ത്രസഞ്ചാരം അനുവദിക്കുന്ന സൗകര്യം (എഫ്എംആർ) റദ്ദാക്കാനുമുള്ള നീക്കത്തെയും പ്രമേയം എതിർക്കുന്നു.
തീരുമാനം പുനഃപരിശോധിക്കണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെടുകയാണെന്ന് ആഭ്യന്തരമന്ത്രി കെ.സപ്ദംഗ അവതരിപ്പിച്ച പ്രമേയം പറഞ്ഞു.
മിസോറാമിലും മ്യാൻമറിലെ ചിൻ പർവതമേഖലയിലും പതിറ്റാണ്ടുകളായി ഒരുമിച്ച് കഴിഞ്ഞിരുന്ന വിഭാഗം ബ്രട്ടീഷ് ഭരണകാലത്താണ് വിഭജിക്കപ്പെട്ടതെന്നു പ്രമേയം ചൂണ്ടിക്കാണിക്കുന്നു.