ജോലിയില്ലാത്ത അമ്മമാർക്ക് സിക്കിമിൽ വർഷം 40,000 രൂപ
Monday, August 11, 2025 3:25 AM IST
ഗാംഗ്ടോക്: ജോലിയില്ലാത്ത അമ്മമാർക്ക് പ്രതിവർഷം 40,000 രൂപ നല്കുന്ന അമ്മ സശക്തീകരൻ പദ്ധതിക്കു സിക്കിമിൽ തുടക്കമായി.
രംഗ്പോയിൽ നടന്ന ചടങ്ങിൽ തൊഴിൽരഹിതരായ രണ്ട് അമ്മമാർക്ക് മുഖ്യമന്ത്രി പ്രേംസിംഗ് തമംഗ് യഥാക്രമം 20,000, 32,000 രൂപയുടെ ചെക്ക് നല്കിയാണു പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. മുഖ്യമന്ത്രിയുടെ അമ്മ ധൻ മായ തമാംഗും ചടങ്ങിൽ പങ്കെടുത്തു.