6,500 കിലോയുടെ ഉപഗ്രഹവിക്ഷേപണത്തിന് ഐഎസ്ആർഒ
Monday, August 11, 2025 3:25 AM IST
ചെന്നൈ: 6,500 കിലോ ഭാരമുള്ള യുഎസിന്റെ വാർത്താവിനിമയ ഉപഗ്രഹം വരുംമാസങ്ങളിൽ ഭ്രമണപഥത്തിലെത്തിക്കാനൊരുങ്ങി ഐഎസ്ആർഒ.
കഴിഞ്ഞ ജൂലൈ 30ന് യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസയുടെയും ഐഎസ്ആര്‍ഒയുടെയും സംയുക്തസംരംഭമായ നിസാര്‍ വിജയകരമായി വിക്ഷേപിച്ചതിനു പിന്നാലെയാണീ ശ്രമകരമായ ദൗത്യമെന്ന് ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ അറിയിച്ചു. ചെന്നൈ എസ്ആർഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് ആൻഡ് ടെക്നോളജിയുടെ ഓണററി ഡോക്ടറേറ്റ് ഏറ്റുവാങ്ങാനെത്തിയതായിരുന്നു അദ്ദേഹം. മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണനാണു ബഹുമതി സമ്മാനിച്ചത്.