ജാർഖണ്ഡിൽ രണ്ട് ഗുഡ്സ് ട്രെയിനുകൾ പാളം തെറ്റി
Sunday, August 10, 2025 2:16 AM IST
ജംഷഡ്പുർ/ കോൽക്കത്ത: ജാർഖണ്ഡിലെ സെറെയ്ൽകേല-ഖാർസ്വാൻ ജില്ലയിൽ രണ്ട് ചരക്കുതീവണ്ടികൾ പാളംതെറ്റിയതിനെത്തുടർന്ന് നിരവധി എക്സ്പ്രസ് ട്രയിനുകൾ റദ്ദാക്കി.
ചാന്ദ്ലി-നിംദി സ്റ്റേഷനുകൾക്കിടയിൽ ഇരട്ടപ്പാതയിലൂടെ രണ്ടു ഭാഗത്തുനിന്നുമായി എത്തിയ ട്രെയിനുകളിൽ ഒന്നിന്റെ ബോഗി പാളംതെറ്റി, രണ്ടാമത്തെ ട്രെയിനിന്റെ മധ്യഭാഗത്ത് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ രണ്ടു ട്രെയിനുകളും പാളം തെറ്റി. ഇന്നലെ പുലർച്ചെയുണ്ടായ അത്യാഹിതത്തിൽ ആർക്കും പരിക്കില്ല.