പുടിൻ-ട്രംപ് കൂടിക്കാഴ്ച; യുക്രെയ്ൻ സമാധാനത്തെ പിന്തുണയ്ക്കുമെന്ന് ഇന്ത്യ
Sunday, August 10, 2025 2:16 AM IST
ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിനും അടുത്ത വെള്ളിയാഴ്ച അലാസ്കയിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന കൂടിക്കാഴ്ചയെ സ്വാഗതം ചെയ്ത് ഇന്ത്യ.
യുക്രെയ്നിലെ സംഘർഷം അവസാനിപ്പിച്ച് സമാധാനം കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുമെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം പുടിനുമായി ടെലിഫോണിൽ സംസാരിച്ചിരുന്നു. യുക്രെയ്ൻ പ്രശ്നവും ചർച്ചവിഷയമായി. സംഘർഷത്തിന് സമാധാനപരമായ പരിഹാരം എന്ന ഇന്ത്യയുടെ നിലപാട് മോദി ആവർത്തിക്കുകയും ചെയ്തിരുന്നു.