അന്വേഷണം പ്രഖ്യാപിച്ച് കർണാടക സർക്കാർ
Saturday, August 9, 2025 3:10 AM IST
ബംഗളൂരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വോട്ടുകൊള്ള ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കർണാടകത്തിലെ കോൺഗ്രസ് സർക്കാർ.
കർണാടക മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണർ വി. അൻപുകുമാറാണ് അന്വേഷണം നടത്തുന്നതെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു.
ആരോപണങ്ങൾ തെളിയിക്കാനുള്ള രേഖകളും സത്യവാങ്മൂലവും സമർപ്പിക്കാൻ ഉപുമുഖ്യമന്ത്രിയോട് അൻപുകുമാർ ആവശ്യപ്പെട്ടു. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സംഘവു മായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അൻപുകുമാർ.