ഓപ്പറേഷൻ അഖൽ: എട്ടാം ദിവസവും ഏറ്റുമുട്ടൽ തുടരുന്നു
Saturday, August 9, 2025 4:47 AM IST
ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ കുല്‍ഗാമില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ എട്ടാം ദിവസവും തുടരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ പുല്‍വാമയിലെ അഖല്‍ വനത്തില്‍ ആരംഭിച്ച ഏറ്റുമുട്ടലില്‍ ഇതുവരെ അഞ്ചു ഭീകരരെ വധിച്ചു. ഓപ്പറേഷനില്‍ ഏഴ് സുരക്ഷാ സേനാംഗങ്ങള്‍ക്ക് പരിക്കേറ്റതായി ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
സൈന്യവും സിആര്‍പിഎഫും ജമ്മുകാഷ്മീര്‍ പോലീസും സംയുക്തമായാണ് ഭീകരവിരുദ്ധ ദൗത്യം നടത്തുന്നത്. വനമേഖലയിലെ ദുര്‍ഘടമായ പ്രദേശത്ത് തീവ്രവാദികളെ കണ്ടെത്താന്‍ സുരക്ഷാ സേന ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിക്കുന്നുണ്ട്.
വനത്തില്‍ ഭീകരവാദികളുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സൈനിക നടപടി തുടങ്ങിയത്. ‘ഓപ്പറേഷന് അഖല്‍’ എന്ന് പേരിട്ടാണ് ഭീകരവിരുദ്ധ നടപടി ആരംഭിച്ചത്. ഈ വര്‍ഷം കാഷ് മീര്‍ താഴ്വരയില് നടന്ന ഏറ്റവും ദൈര്‍ഘ്യമേറിയ ഭീകരവിരുദ്ധ ഓപ്പറേഷനാണിത്.