ടോൾ പിരിവ്: എൻഎച്ച്എഐ സുപ്രീംകോടതിയിൽ
Saturday, August 9, 2025 3:10 AM IST
ന്യൂഡൽഹി: കേരള ഹൈക്കോടതി നാലാഴ്ചത്തേക്കു തടഞ്ഞ പാലിയേക്കര ടോൾ പിരിവ് സംബന്ധിച്ച വിഷയത്തിൽ സുപ്രീംകോടതിയെ സമീപിച്ചു ദേശീയപാതാ അഥോറിറ്റി (എൻഎച്ച്എഐ). ടോൾ തടഞ്ഞ ഹൈക്കോടതി നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണു ഹർജി സമർപ്പിച്ചത്.
ദേശീയപാതാ അഥോറിറ്റിക്കെതിരേ ഹൈക്കോടതിയെ സമീപിച്ച തൃശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, ഷാജി കോടങ്കണ്ടത്ത്, ഒ.ജെ. ജെനീഷ് എന്നിവർ സുപ്രീംകോടതിയിൽ ഇതിനോടകം തടസഹർജി സമർപ്പിച്ചിട്ടുണ്ട്.
മണ്ണുത്തി -ഇടപ്പള്ളി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ദേശീയപാതാ അഥോറിറ്റി പരാജയപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടിയാണ് പാലിയേക്കരയിലെ ടോൾപിരിവ് നാലാഴ്ചത്തേക്കു ഹൈക്കോടതി തടഞ്ഞത്.