വ്യാജ പാസ്പോർട്ടുമായി ജർമനിക്ക്; ബംഗ്ലാദേശ് പൗരൻ പിടിയിൽ
Saturday, August 9, 2025 3:10 AM IST
കോൽക്കത്ത: വ്യാജ പാസ്പോർട്ടുമായി ജർമനിയിലേക്കു കടക്കാൻ ശ്രമിച്ച ബംഗ്ലാദേശ് പൗരൻ കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്ര രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിൽ.
ഇന്ത്യൻ പൗരനായ പരേഷ് റോയിയാണെന്ന വ്യാജേനെ ജർമനിയിലേക്കു യാത്രചെയ്യാൻ ശ്രമിച്ച ശ്രമിക് ബറുവയാണു പിടിയിലായത്. വിശദമായ പരിശോധനയിൽ പാസ്പോർട്ടും വ്യാജമാണെന്നു കണ്ടെത്തുകയായിരുന്നു.