കോൺഗ്രസിന്റെ വിദേശകാര്യ ചെയർമാൻസ്ഥാനം ഒഴിഞ്ഞ് ആനന്ദ് ശർമ
Monday, August 11, 2025 3:25 AM IST
ന്യൂഡൽഹി: കോൺഗ്രസിന്റെ വിദേശകാര്യവിഭാഗം ചെയർമാൻ സ്ഥാനത്തുനിന്നും മുതിർന്ന നേതാവ് ആനന്ദ് ശർമ രാജിവച്ചു. യുവനേതാക്കളെ ഉൾപ്പെടുത്തുക ലക്ഷ്യമിട്ട് വിദേശകാര്യവിഭാഗം പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് രാജി.
2018ൽ വിദേശകാര്യവിഭാഗം രൂപീകരിച്ചതുമുതൽ ആനന്ദ് ശർമ ചെയർമാൻ സ്ഥാനം വഹിച്ചുവരികയായിരുന്നു. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സിഡബ്ല്യുസി) അംഗമായ ശർമ നാല് പതിറ്റാണ്ടായി രാജ്യാന്തരവിഷയങ്ങളിൽ കോൺഗ്രസിന്റെ പ്രധാന മുഖമാണ്. ഓപ്പറേഷൻ സിന്ദൂരിനുശേഷം ഇന്ത്യൻ നിലപാട് വ്യക്തമാക്കാൻ വിദേശരാജ്യങ്ങൾ സന്ദർശിച്ച പാർലമെന്ററി സംഘത്തിലും അംഗമായിരുന്നു.