ഹൈടെക് ആയി പഞ്ചാബ് പോലീസ്
Sunday, August 10, 2025 2:16 AM IST
ചണ്ഡിഗഡ്: മയക്കുമരുന്ന്, ആയുധ കള്ളക്കടത്ത് തുടങ്ങിയവ തടയാൻ അത്യാധുനിക ഡ്രോൺപ്രതിരോധ സംവിധാനമൊരുക്കി പഞ്ചാബ് സർക്കാർ. അതിർത്തി കടന്നെത്തുന്ന ഡ്രോൺ തൽക്ഷണം വെടിവച്ചിടുന്ന ആന്റി-ഡ്രോൺ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
മൂന്ന് ആന്റി-ഡ്രോൺ ഉപകരണങ്ങള്‍ സർക്കാർ പോലീസിന് കൈമാറി. ഇതോടെ രാജ്യത്ത് ഇത്തരം സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആദ്യത്തെ സംസ്ഥാനമായി പഞ്ചാബ് മാറി.
ആം ആദ്മി നേതാവ് അരവിന്ദ് കേജരിവാളും മുഖ്യമന്ത്രി ഭഗവന്ത് മനും ചേർന്ന് തരൺ തരണിൽ ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചു.