വോട്ട് കൊള്ളയിൽ നടപടി: സിദ്ധരാമയ്യ
Sunday, August 10, 2025 2:16 AM IST
മൈസൂരു: ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ട് മോഷണത്തിൽ നിയമനടപടി സാധ്യമാകുമോയെന്നു പരിശോധിക്കുകയാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.
ഏതുതരം നടപടി സാധ്യമാകുമെന്നു പരിശോധിക്കാൻ നിയമവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതനുസരിച്ചാകും തുടർനടപടികൾ -മുഖ്യമന്ത്രി പറഞ്ഞു. വോട്ട് കൊള്ളയെക്കുറിച്ചുള്ള വിശദീകരണത്തിൽ ബംഗളൂരു സെൻട്രലിലെ മഹാദേവ്പുരയെ ഉദാഹരണമായി രാഹുൽ കാണിച്ചിരുന്നു.
അതേസമയം, ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥർ കോൺഗ്രസ് ഭരണകാലത്തു ള്ളവരാണെന്നാണ് ബിജെപി ആരോപണം.