പ്രധാനമന്ത്രി ഇന്ന് ബംഗളൂരുവിൽ
Sunday, August 10, 2025 2:16 AM IST
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ബംഗളൂരുവിലെത്തും. നമ്മ മെട്രോയുടെ സിൽവർ ലൈൻ ഉദ്ഘാടനമാണു പ്രധാനമന്ത്രിയുടെ മുഖ്യപരിപാടി. മൂന്നു വന്ദേഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫും പ്രധാനമന്ത്രി നിർവഹിക്കും.
പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ചു നഗരത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. വന്ദേഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് മുൻനിർത്തി ഏതാനും ട്രെയിനുകൾ റദ്ദാക്കുകയും ചിലതു വഴിതിരിച്ചുവിടുകയും ചെയ്തതായി സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു.