ആണവയുദ്ധഭീഷണി; അസിം മുനീറിനെ വിമർശിച്ച് ഇന്ത്യ
Tuesday, August 12, 2025 3:13 AM IST
ന്യൂഡല്‍ഹി: ആണവയുദ്ധ ഭീഷണിയുയർത്തിയ പാക് സൈനികമേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ. ആണവയുദ്ധഭീഷണി പാക്കിസ്ഥാന്റെ സ്ഥിരം വില്പനച്ചരക്കാണെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ കുറപ്പെടുത്തി.
മൂന്നാമതൊരു സൗഹൃദരാജ്യത്തിന്റെ മണ്ണിൽ അത്തരമൊരു ഭീഷണി നടത്തിയതു നിർഭാഗ്യകരമാണ്. തീർത്തും നിരുത്തരവാദപരമാണു പ്രസ്താവനയെന്ന് രാജ്യാന്തരസമൂഹം തിരിച്ചറിഞ്ഞുകഴിഞ്ഞു.
പാക് സൈന്യത്തിനു ഭീകരരുമായി അടുത്ത ബന്ധമുള്ള സാഹചര്യത്തിൽ ആണവായുധങ്ങളുടെ നിയന്ത്രണകാര്യത്തിലും അവരുടെ സത്യസന്ധത എത്രമാത്രം ഉണ്ട് എന്നത് ആശങ്കാജനകമാണ് -വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.