ഗ്രാമീണ സമ്പത് വ്യവസ്ഥയുടെ നട്ടെല്ലാണ് സഹകരണ സംഘങ്ങൾ വി.ഡി.സതീശൻ
1265467
Monday, February 6, 2023 11:11 PM IST
നേമം: ഒരു ഗ്രാമത്തിലെ സാധാരണക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് സഹകരണ സംഘങ്ങൾ വഹിക്കുന്ന പങ്കുവളരെ വലുതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തിരുവനന്തപുരം താലൂക്ക് ജനറൽ വർക്കേഴ്സ് വെൽഫെയർ സഹകരണ സംഘത്തിന്റെ പത്താം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ മുതിർന്ന സഹകാരികളെയും ഉന്നത വിജയം നേടിയ സഹകാരി കുടുംബാംഗങ്ങളെയും ആദരിച്ചു. വനിതാ സ്വയം സഹായ സംഘങ്ങൾക്കുള്ള വായ്പ്പാ വിതരണവും ഉദ്ഘാടനം അദ്ദേഹം ചെയ്തു. കാക്കാമൂല സംഘം അംഗണത്തിൽ ചേർന്ന സമ്മേളനത്തിന് എം.വിൻസന്റ് എംഎൽഎ അധ്യക്ഷത വഹിച്ചു. സംഘം പ്രസിഡന്റ് എസ്. ഉദയകുമാർ, പഞ്ചായത്ത് പ്രസിഡന്റ് ചന്തു കൃഷ്ണ, ജില്ലാ പഞ്ചയാത്ത് അംഗം ഭഗത് റൂഫസ്, കെപിസിസി അംഗം കോളിയൂർ ദിവാകരൻ നായർ, ബിജെപി മണ്ഡലം സെക്രട്ടറി പ്രവീൺ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി. ജയൻ , മിനി , സുജിത എന്നിവർ പ്രസംഗിച്ചു .