പേരൂര്‍ക്കട: അഞ്ചുമുക്ക് ബ്രദേഴ്സ് ആര്‍ട്സ് ആൻഡ് സ്പോര്‍ട്സ് ക്ലബിന്റെ ഉദ്ഘാടനം കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് ജേതാവ് ഡോ. ജോര്‍ജ് ഓണക്കൂര്‍ നിര്‍വഹിച്ചു. അഞ്ചുമുക്ക് ദേവിവിലാസം എന്‍എസ്എസ് ഹാളില്‍ നടന്ന ചടങ്ങില്‍ മണ്ണന്തല സിഐ എ. ബൈജു ലോഗോ പ്രകാശനം നിര്‍വഹിച്ചു. പഠനോപകരണ വിതരണം കിണവൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ ആര്.സുരകുമാരി നിര്‍വഹിച്ചു.