മു​തു​വി​ള-ചെ​ല്ല​ഞ്ചി- ന​ന്ദി​യോ​ട് റോ​ഡുപണി: 60 ല​ക്ഷം അ​നു​വ​ദി​ച്ചു
Wednesday, June 7, 2023 12:11 AM IST
പാ​ലോ​ട്: മു​തു​വി​ള - ചെ​ല്ല​ഞ്ചി - കു​ട​വ​നാ​ട് ന​ന്ദി​യോ​ട് റോ​ഡി​ന്‍റെ അ​ടി​യ​ന്തി​ര അ​റ്റ​കു​റ്റ​പ്പ ണി​ക​ൾ​ക്ക് കി​ഫ്ബി മു​ഖേ​ന 60 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു.
കി​ഫ്ബി ഫ​ണ്ടു​പ​യോ​ഗി​ച്ച് ബി​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ക്കാ​ൻ അ​നു​മ​തി​യാ​യി​ട്ടു​ള്ള റോ​ഡി​ന്‍റെ പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റി​ന്‍റെ അ​നു​മ​തി താ​മ​സി​ക്കു​ന്ന​തി​നാ​ലും റോ​ഡ് ഗ​താ​ഗ​ത യാ​ത്ര​യ്ക്ക് ദു​ഷ്ക​ര​മാ​യ​തി​നാ​ലു​മാ​ണ് വാ​മ​ന​പു​രം എം​എ​ൽ​എ​യു​ടെ ഇ​ട​പെ​ട​ലി​ന്‍റെ ഭാ​ഗ​മാ​യി അ​ടി​യ​ന്ത​ര അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക് കെ​ആ​ർ​എ​ഫ്ബി പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​റു​ടെ അ​നു​മ​തി ല​ഭി​ച്ച​ത്.
പ്ര​വൃ​ത്തി ഉ​ട​ൻ ടെ​ണ്ട​ർ ചെ​യ്ത് നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് ഡി.​കെ. മു​ര​ളി എം​എ​ൽ​എ അ​റി​യി​ച്ചു

വീട്ടിനു മുകളിലേക്കു വീണുകിടന്ന തെങ്ങ് അഗ്നിരക്ഷാസേന മുറിച്ചുമാറ്റി

വെ​ഞ്ഞാ​റ​മൂ​ട്: മാ​ണി​ക്ക​മം​ഗ​ലം സു​ജ ഭ​വ​നി​ൽ സു​ജ​യു​ടെ വീ​ട്ടി​ലേ​ക്ക് അ​പ​ക​ട​കാ​ര​മാ​യി വീ​ണു​കി​ട​ന്ന തെങ്ങ് അ​തി​സാ​ഹ​സി​ക​മാ​യി മു​റി​ച്ചു​മാ​റ്റി വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി​ര​ക്ഷാ​സേ​ന. അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ അ​നി​ൽ​കു​മാ​ർ, ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ നി​സാറദ്ദീൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ ന​ജി​മോ​ൻ, അ​ബ്ദു​ൽ മു​നീ​ർ, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഡ്രൈ​വ​ർ ജ​യ​രാ​ജ്, ഹോം ​ഗാ​ർ​ഡ് മാ​രാ​യ അ​രു​ൺ എ​സ്. കു​റു​പ്പ്, സ​ജി എ​ന്നി​വ​രാ​ണ് തെ​ങ്ങു മു​റി​ച്ചു മാ​റ്റി​യ​ത്.