കെഎസ്ആർടിസി ബസിൽനിന്നു ഡീസൽ ചോർന്നു; റോഡിൽ വാഹനങ്ങൾ തെന്നിവീണു
1459677
Tuesday, October 8, 2024 6:59 AM IST
കാട്ടാക്കട: കെഎസ്ആർടിസി ബസിൽനിന്നും ഡീസൽ ചോർന്നത് പരിഭ്രാന്തി പരത്തി. റോഡിൽ വീണ ഡീസലിൽ നിരവധി വാഹനങ്ങൾ തെന്നി വീണു. ഏറെ നേരം ഗതാഗതവും തടസപ്പെട്ടു. ഒടുവിൽ ഫയർ ഫോഴ്്സ് എത്തി റോഡ് വൃത്തിയാക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
ഇന്നലെ രാവിലെ ഒന്പതോ യോടെ കാട്ടാക്കട - കുറ്റിച്ചൽ റോഡിലെ ആലമുക്ക് - പേഴുമൂട് ഭാഗത്താണ് ഡീസൽ ചോർന്നത്. അതുവഴി പോകുകയായിരുന്ന കെഎസ്ആർടിസി ബസിൽ നിന്നാണ് ഡീസൽ ചോർന്നത്. ഏതാണ്ട് ഒരു കിലോമീറ്ററോളം ദൂരത്തിൽ ഡീസൽ പരന്നൊഴുകി. ഇതറിയാതെ എത്തിയ ഇരുചക്രവാഹനങ്ങളടക്കമാണു റോഡിൽ തെന്നി വീണത്. നിരവധി പേർക്കു പരിക്കും പറ്റി. യാത്രക്കാരും നാട്ടുകാരും വിവരമറിയിച്ചതിനെ തുടർന്നാണ് ബസ് നിറുത്തിയിട്ടത്. റോഡാകെ ഡീസൽ പടരുന്ന അവസ്ഥവരെ വന്നു.
പിന്നീട് കാട്ടാക്കട നിന്നും ഫയർ ഫോഴ്സ് എത്തിയാണ് റോഡ് വൃത്തിയാക്കിയതും ഗതാഗതം പുനഃസ്ഥാപിച്ചതും. കെഎസ്ആർടിസിയിലെ നിരവധി വാഹനങ്ങളിൽ ഇത്തരത്തിൽ ചോർച്ച ഉണ്ടായതായും മുൻപും ഇത്തരത്തിൽ സംഭവമുണ്ടായതായും നിവാസികൾ പറയുന്നു. മഴയുടെ സാന്നിധ്യമുണ്ടായതിനാൽ വൻ ദുരന്തം ഒഴിവായി.