ഗാന്ധിജയന്തി ആഘോഷിച്ചു
1596491
Friday, October 3, 2025 5:12 AM IST
വണ്ടൂർ: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് തിരുവാലി ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പത്തിരിയാൽ എഎം എൽപി സ്കൂൾ പരിസരത്ത് ഔഷധസസ്യങ്ങളും വൃക്ഷത്തൈകളും നട്ടുപിടിപ്പിച്ചു.
തിരുവാലി പഞ്ചായത്ത് പ്രസിഡന്റ് കെ. രാമൻകുട്ടി തൈ നട്ട് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ തിരുവാലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജ്ന മന്നിയിൽ, ജിഎൽടി കോഡിനേറ്റർ കെ.ടി. സജി, റീജിയൻ ചെയർമാൻ അനിൽ പ്രസാദ്, ഡോൺ ചെയർമാൻ പി.കെ. അനൂപ്, ക്ലബ് പ്രസിഡന്റ് നിഖിൽ, ശ്രീരാഗ്,രഞ്ജിത്ത്, തിരുവാലി ലയൻസ് വളണ്ടിയേഴ്സ്, ലിയോ വേളണ്ടിയേഴ്സ്, എഎംഎൽപി സ്കൂൾ അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
നിലമ്പൂർ: ഗാന്ധി ജയന്തി ദിനത്തിൽ ആഢ്യൻപാറ ഇക്കോ ഫാം ടൂറിസം കേന്ദ്രത്തിൽ ശുചീകരണ വാരാഘോഷ പ്രവർത്തികൾക്ക് തുടക്കമായി. ആഢ്യൻപാറ ടൂറിസം കേന്ദ്രവും പരിസര പ്രദ്ദേശങ്ങളും ശുചീകരിച്ചു കൊണ്ടുള്ള വാരാഘോഷം ചാലിയാർ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തോണിയിൽ സുരേഷ് ഉദ്ഘാടനം ചെയ്യതു.
ആഢ്യൻപാറ മുതൽ മുട്ടിയേൽ വരെയുള്ള റോഡിന്റെ ഇരു ഭാഗത്തെയും കാടുകളും. പ്ലാക്കൽ പോല ആദിവാസി നഗറിലേക്ക് പോകുന്ന റോഡിന്റെ ഇരുവശത്തുമുള്ള കാടുകളും വാരാഘോഷത്തിന്റെ ഭാഗമായി വെട്ടി നീക്കി ശുചീകരിക്കും. വ്യാപാര സ്ഥാപനങ്ങൾ. സ്വകാര്യ റിസോൾട്ട് ഉടമകൾ, കുടുംബശ്രീ, ക്ഷീരസംഘം ഉൾപ്പെടെ മുഴുവൻ ആളുകളുടെയും പങ്കാളിത്തതോടെയാണ് ശുചീകരണ പ്രവൃത്തികൾ നടത്തുന്നത്. ഡിറ്റിപിസി മാനേജർ മുത്തു അധ്യക്ഷത വഹിച്ചു. ടി.വി. രാമകൃഷ്ണൻ. കബീർ, ജാൻസി, ലിനേഷ്, മണികണ്ഠൻ, ആരീഫ്, ലത്തീഫ് സിദ്ദിഖ് എന്നിവർ നേതൃത്വം നൽകി.
എടക്കര: ഗാന്ധിജയന്തി ദിനത്തില്‍ ചുങ്കത്തറയില്‍ ശുചീകരണ പ്രവൃത്തി നടത്തി. ചുങ്കത്തറ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളും ഹരിത കര്‍മ സേന അംഗങ്ങളും മര്‍ത്തോമ സ്കൂളിലെ എന്‍എസ്എസ് വേളന്റിയര്മാരും ചേര്‍ന്നാണ് ശുചീകരണ പ്രവൃത്തി നടത്തിയത്. മുട്ടിക്കടവ് മുതല്‍ പഞ്ചായത്ത് അങ്ങാടി വരേയുള്ള ഭാഗങ്ങളിലാണ് ശുചീകരണം നടത്തിയത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൈനബ മാമ്പള്ളി ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ബിന്ദു സത്യന്, ഹാന്‍സി, പഞ്ചായത്തംഗങ്ങളായ ബൈജു നല്ലംതണ്ണി, ഷാജഹാന് ചേലൂര്‍, കെ. ബിനീഷ്, കെ.പി. മൈമൂന, നിഷിദ മുഹമ്മദാലി, ബുഷ്റ നിഷാദ് എന്നിവര്‍ നേതൃത്വം നല്കി.
എടക്കര: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ചുങ്കത്തറ കൈപ്പിനിയിലെ ജ്വാല ലൈബ്രറി ആര്‍ട്സ് ആൻഡ് സ്പോര്‍ട്സ് ക്ലബ് പ്രവര്‍ത്തകര്‍ ചുങ്കത്തറ കോട്ടേപ്പാടം ബ്ലോക്ക് കുടുബ ആരോഗ്യ കേന്ദത്തില്‍ ശുചീകരണ പ്രവൃത്തി നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ് പി. പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു. ഡിവിഷന് മെമ്പര്‍ സി.കെ. സുരേഷ് അധ്യക്ഷത വഹിച്ചു. ജൂണിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാരായ എം. ലിസി, പി. സിന്ധു, മറിയാമ്മ ക്ലബ് പ്രവര്‍ത്തകരായ കെ. ബിജു, അന്‍സാര്‍ ചുള്ളിക്കുളവന്‍, ഉണ്ണികൃഷ്ണന്, ബിനു കല്ലറക്കല്‍, കെ. അന്‍സില്‍ എന്നിവര്‍ നേതൃത്വം നല്കി
എടക്കര: ഗാന്ധിജയന്തി ദിനത്തില്‍ ചുങ്കത്തറ യങ് മെന്‍സ് ലൈബ്രറിയുടെയും ചളിക്കുളം ഗ്രാമവാസികളുടെയും നേതൃത്വത്തില്‍ ഗാന്ധി റോഡും പരിസരവും ശുചീകരിച്ചു. തുടര്‍ന്ന് നടന്ന ഗാന്ധി അനുസ്മരണ സമ്മേളനത്തില്‍ കാപ്പാട് മുഹമ്മദ് അധ്യക്ഷനായി.
മുന്‍ പഞ്ചായത്തംഗം എം.കെ. ലെനിന് ഗാന്ധി സന്ദേശം നല്കി. ഗ്രന്ഥശാല കോഡിനേഷന്‍ കമ്മിറ്റി സെക്രട്ടറി മൈലാടി റഹ്മത്തുള്ള, എം. സലിം, സി. സന്തോഷ്, കെ.പി. കുഞ്ഞുമുഹമ്മദ്, ടി. കുഞ്ഞുമുഹമ്മദ്, പോള്‍ ആശ്രമം, ഗഫൂര്‍ ചുങ്കത്തറ, പി. രാജമ്മ, കെ. ജോണ്‍, എന്നിവര്‍ സംസാരിച്ചു.
എടക്കര: വഴിക്കടവ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് സുനീര്‍ മണല്‍പാടം അധ്യക്ഷത വഹിച്ചു. ജാഫര്‍ പുലിയോടന്‍, സുജ മാത്യു, പി. സുകുമാരന്‍, ബോബി സി. മാമ്പ്ര, കെ.പി. ഹൈദറലി, റാഫി നാരോക്കാവ് അന്‍ഷിദ് വഴിക്കടവ്, പി.കെ. റജീബ് എന്നിവര്‍ സംസാരിച്ചു.
എടക്കര: പോത്തുകല്‍ മെക് സെവന് ഹെല്‍ത്ത് ക്ലബ് പ്രവര്‍ത്തകര്‍ ഗവ. ഹോമിയോ ആശുപത്രി പരിസരം ശുചീകരിച്ചു. എടപ്പറ്റ അബ്ദുല്‍ ജലീല്‍, അസീസ് കുനിപ്പാല, അജയകുമാര്‍, തമ്പി കിളിച്ചു മലയില്‍, ഉമ്മര്‍ ഖാന്, കുഞ്ഞാന്, ഷഫീഖ് ചെമ്പന്‍കൊല്ലി, ദിലീപ് സ്രാമ്പിക്കല്‍ എന്നിവര്‍ നേതൃത്വം നല്കി.
നാരോക്കാവ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തില്‍ സ്കൂള്‍ പരിസര ശുചീകരണം, ലഹരി വിരുദ്ധ പ്രതിജ്ഞ, ലഘുലേഖ വിതരണം എന്നിവ സംഘടിപ്പിച്ചു. പ്രധാനാധ്യാപകന് ടി. രാജേഷ് കുമാര്‍ കേഡറ്റുകള്‍ക്ക് മുഖ്യമന്ത്രിയുടെ സന്ദേശം ചൊല്ലികൊടുത്തു. ഡി.ഐമാരായ എം. സുകേഷ്, പി. ഗീത, സിപിഒമാരായ കെ.പി. മുസഫര്‍, ദിവ്യാ രാജ് എന്നിവര്‍ സംസാരിച്ചു. പ്ലറ്റൂണ്‍ കമാന്‍ഡര്‍മാരായ എം. ഷമ്മാസ്, എ. ആരതി എന്നിവര്‍ നേതൃത്വം നല്കി.
മഞ്ചേരി : മുനിസിപ്പല്‍ ടൗണ്‍ഹാള്‍ പരിസരത്തെ ഗാന്ധി പ്രതിമയില്‍ കുട്ടികള്‍ പുഷ്പങ്ങളര്‍പ്പിച്ചു. ജവഹര്‍ബാല്‍ മഞ്ച് മഞ്ചേരി ബ്ലോക്ക് കമ്മിറ്റി ഗാന്ധിജിയുമായി സംവദിയ്ക്കുന്നു എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് വര്‍ണ്ണ പുഷ്പ്പങ്ങള്‍ അര്‍പ്പിച്ചത്. ചെയര്മാന് പി.കെ. സത്യപാലന് കുട്ടികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന വൈസ് ചെയര്മാന് ടി.പി. വിജയകുമാര്‍ കുട്ടികള്‍ക്ക് ഗാന്ധിജിയുടെ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്ന പുസ്തകം ഉപഹാരമായി നല്കി.
കെപിസിസി അംഗം റഷീദ് പറമ്പന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഹുസൈന് വല്ലാഞ്ചിറ, ഷംസു മുള്ളമ്പാറ, ലുക്ക്മാന്‍ പുലത്ത്, അലവികുട്ടി പുല്ലാര, സാലിന് വല്ലാഞ്ചിറ, വേശപ്പ, അഡ്വ. വി. പി. വിപിന്‍ നാഥ്, ജോമേഷ് തോമസ് നെല്ലിത്താന്, പ്രീതി, എം.പി. ബിന്ദു, എന്‍.പി. ഹലീമ, പി.ഡി. ജോസഫ്, റിയാസ് മുള്ളമ്പാറ, ബേബി ഗിരിജ, ഷിബിന്‍ അരുകിഴായ, റെഷ ഫാത്തിമ എന്നിവര്‍ സംസാരിച്ചു.
എടക്കര: ചുങ്കത്തറ മഹാത്മ സോഷ്യല്‍ വെല്‍ഫെയര്‍ വിങ്ങ് ഗാന്ധിജയന്തി ആഘോഷിച്ചു. പരിപാടിയോടനുബന്ധിച്ച് മാമ്പൊയിലില്‍ നിന്നും ചുങ്കത്തറ ബസ് സ്റ്റാന്റിലേക്ക് ഗാന്ധി സ്മൃതി യാത്രയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കോര്‍ എപ്പിസ്കോപയായി തിരഞ്ഞെടുക്കപ്പെട്ട ഫാ. മാത്യുസ് വട്ടിയാനിക്കലിനെ ആദരിച്ചു.
പഞ്ചായത്ത് എ.കെ. വിനോദ്, നിഷിദ, പരപ്പന്‍ ഹംസ, എ.യു. സെബാസ്റ്റ്യന്‍, മൈലാടി റഹ്മത്തുള്ള, ജോസ് ജേക്കബ്, ടി.എം. വര്‍ഗീസ്, ഗഫൂര്‍ ചുങ്കത്തറ, അന്‍വര്‍ അവനിക്കാട്, മുഹമ്മത് കാപ്പാട്, കെ.സി. തോമസ്, തങ്കച്ചന് തോട്ടുമാലി, എം.വി. തമ്പാന്, ബിജു കൊന്നമണ്ണ, കെ.ജി. ഷെമീര്‍, സുരേഷ്, റസാഖ് എന്നിവര്‍ സംസാരിച്ചു.
മഞ്ചേരി : ഗാന്ധിജയന്തിയോടനുബന്ധിച്ച് വീമ്പൂര് ഗവ. യുപി സ്കൂളിലെ വിദ്യാര്‍ഥികള്‍ അധ്യാപകരുടെ നേതൃത്വത്തില്‍ റോഡ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. സ്കൂളിലെ സ്കൗട്ട്, ജെആര്‍സി, ഹരിതസേന, ഗാന്ധിദര്‍ശന്‍ ക്ലബുകളുടെ നേതൃത്വത്തില്‍ സംസ്ഥാനപാതയിലെ പുല്ലാര ടൗണ്‍ മുതല്‍ വീമ്പൂര് പള്ളി വരെയുള്ള പ്രദേശങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ശേഖരിച്ചത്.
മഞ്ചേരി ബിപിസി കെ. ബിന്ദു ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര് ഇസ്മയില്‍ പൂതനാരി, എസ്എംസി ചെയര്‍പേഴ്സണ്‍ അസ്മാബി എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എന്എംഎല്സി, പിടിഎ എക്സിക്യൂട്ടീവ് അംഗം കെ.ടി. ജുനൈസ്, അധ്യാപകരായ കെ. അബ്ദു റഊഫ്, എന്‍.കെ. മുഹമ്മദ് സയീദ്, പി. ജുബൈരിയ, വി.കെ. ധന്യ, പി.പി. ബേബി സജ്ല എന്നിവര്‍ നേതൃത്വം നല്കി.
മഞ്ചേരി : ഇസ്രായേല്‍ ക്രൂരമായി കൊലചെയ്യുന്ന പലസ്തീന് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജീവ് യൂത്ത് ഫൗണ്ടേഷന് ഗാന്ധി പ്രതിമക്ക് മുന്പില് പ്രതിജ്ഞ എടുത്തു. ഗാന്ധി ജയന്തി ദിനത്തില്‍ നടന്ന പരിപാടിയില്‍ ചെയര്മാന് റഷീദ് പറമ്പന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹുസൈന് വല്ലാഞ്ചിറ, പി.കെ. സത്യപാലന്, പി. അവറു, ജോമേഷ് തോമസ്, കൃഷ്ണദാസ് വടക്കെയില്‍,
പി. ബിന്ദു, യൂസുഫ് കോങ്കയത്, സി.കെ. ഗോപാലന്, പി.എം.എ. നാസര്‍, ജാഫര്‍ മുള്ളമ്പാറ, അരുണ്‍ കൃഷ്ണ, ഷാനവാസ് കളത്തുംപാടി, വേശപ്പ, ഷിബിന്‍ മുഹമ്മദ്, എം. പ്രിന്‍സ്, രാമദാസ് പട്ടര്‍കുളം, രാജു ചീരക്കുഴി, റംഷീദ് മേലാക്കം, അലവികുട്ടി പുല്ലാര, സാലിന് വല്ലാഞ്ചിറ, ബാലകൃഷ്ണന് പയ്യനാട്, നാസര്‍ മുക്കം, ആഷിഖ് നറുകര, വിജയലക്ഷ്മി പുന്നക്കുഴി, ബേബി ഗിരിജ എന്നിവര്‍ പ്രസംഗിച്ചു.
മഞ്ചേരി : മഹാത്മ ഗാന്ധിജിയുടെ ഏഴ് വയസ്സു മുതല്‍ മരണം വരെയുള്ള വിവിധ ഫോട്ടോകള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് നടത്തിയ ചിത്ര പ്രദര്‍ശനം ശ്രദ്ധേയമായി. മെക്7 ആരോഗ്യ കൂട്ടായ്മയുടെ സഹകരണത്തോടെ ഗിന്നസ് ജേതാവ് സലീം പടവണ്ണയാണ് ഗാന്ധിജി ജീവിതം ഫോട്ടോകളിലൂടെ എന്ന പേരില്‍ പ്രദര്‍ശനം സംഘടിപ്പിച്ചത്. ഗാന്ധിജിയുടെ ചിത്രം പതിച്ച ലണ്ടന്‍ പോസ്റ്റുകാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ലോക റെക്കോര്‍ഡ് നേടിയ ശേഖരമാണ് പ്രദര്‍ശനത്തിന്റെ മുഖ്യ ആകര്‍ഷണം.
ഗാന്ധിജിയുടെ കുടുംബ ജീവിതവും ബാല്യകാല ചിത്രങ്ങളും, ഉപ്പ് സത്യാഗ്രഹവും ദണ്ഡിയാത്രയും, വട്ടമേശാ സമ്മേളനങ്ങള്‍, ഗാന്ധിജി വിദേശ രാഷ്ട്രതലവന്മാരുമായും പ്രമുഖ ലോക നേതാക്കളുമായും നടത്തിയ കൂടിക്കാഴ്ചകള്‍, വിദേശയാത്രകള്‍, ദക്ഷിണാഫ്രിക്ക മുതല്‍ യൂറോപ്പ് വരെ ഗാന്ധിജിയുടെ സാന്നിധ്യം തുടങ്ങി ഗാന്ധിജിയുടെ ജീവിതത്തിലെ അപൂര്‍വ നിമിഷങ്ങളിലെ ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് കൊഴുപ്പേകി. വിദ്യാർഥികളടക്കം നിരവധി പേര് പ്രദശനം കാണാനെത്തിയിരുന്നു.