ഹൃദയദിനത്തിൽ മൗലാനയിൽ ബോധവത്കരണം നടത്തി
1596005
Tuesday, September 30, 2025 8:11 AM IST
പെരിന്തൽമണ്ണ: ലോക ഹൃദയദിനത്തിൽ പെരിന്തൽമണ്ണ മൗലാന ഹാർട്ട് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആശുപത്രിയിൽ വിവിധ ജനോപകാരപ്രദമായ പരിപാടികൾ സംഘടിപ്പിച്ചു. ആരോഗ്യ ബോധവത്കരണ ക്ലാസ് മെഡിക്കൽ സൂപ്രണ്ട് ഡോ.കെ.എ. സീതി ഉദ്ഘാടനം ചെയ്തു. ചീഫ് കാർഡിയോളജിസ്റ്റ് ഡോ. കെ.പി. മാർക്കോസ് അധ്യക്ഷത വഹിച്ചു.
സീനിയർ കണ്‍സൾട്ടന്റ് കാർഡിയോളജിസ്റ്റുമാരായ ഡോ. മാത്യൂസ് പോൾ, ഡോ. അജയ് നായർ എന്നിവർ പ്രസംഗിച്ചു.മൗലാന ആശുപത്രി പരിസരത്ത് പൊതുജനങ്ങൾക്കായി നടത്തിയ സൗജന്യ സിപിആർ പരിശീലനത്തിന് എമർജൻസി വിഭാഗം കണ്‍സൾട്ടന്റ് ഡോ. അഷർ, ഡോ. ഐശ്വര്യ എന്നിവർ നേതൃത്വം നൽകി.
ഇതിന്റെ ഭാഗമായുള്ള ഹൃദ്രോഗ നിർണയ ക്യാന്പിൽ ഇരുനൂറിലധികം രോഗികൾക്ക് സൗജന്യ രക്തപരിശോധന നടത്തി. കെഎസ്ഇബി ജീവനക്കാർക്കായി സംഘടിപ്പിച്ച ആരോഗ്യ ബോധവത്കരണ ക്ലാസിന് എമർജൻസി വിഭാഗം കണ്‍സൾട്ടന്റുമാരായ ഡോ. ഐശ്വര്യ, ഡോ. യാഷിഫ് എന്നിവരും എഎം മോട്ടോഴ്സ് ജീവനക്കാർക്കായി സംഘടിപ്പിച്ച ക്ലാസിന് കണ്‍സൾട്ടന്റ് കാർഡിയോളജിസ്റ്റ് ഡോ.അജയ് നായരും നേതൃത്വം നൽകി.
ഡോ.അഷറിന്റെ നേതൃത്വത്തിൽ സിപിആർ പരിശീലനം നേടിയ സ്ക്വാഡ് വിവിധ കോളജുകളിൽ സിപിആർ പരിശീലനവും ബോധവത്കരണ ക്ലാസുകളും നടത്തി. പരിപാടികൾക്ക് ആശുപത്രി അഡ്മിനിസ്ട്രേറ്റർ വി.എം. സെയ്തുമുഹമ്മദ്, ചീഫ് ഓപറേഷൻസ് ഓഫീസർ രാംദാസ്, മൗലാന ഗ്രൂപ്പ് ഓഫ് കന്പനീസ് മാനേജർ കെ. വിനു, സീനിയർ മാർക്കറ്റിംഗ് ഓഫീസർമാരായ പ്രകാശ് വറ്റല്ലൂർ, ഫൈസൽ, സന്തോഷ്, നൗഫൽ തുടങ്ങിയവർ നേതൃത്വം നൽകി.