യുഡിഎഫ് വനിതാ സംഗമം സംഘടിപ്പിച്ചു
1595674
Monday, September 29, 2025 5:50 AM IST
നിലന്പൂർ: നിലന്പൂരിൽ യുഡിഎഫ് വനിതാ സംഗമം നടത്തി. ആര്യാടൻ ഷൗക്കത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യതു. ആശാ വർക്കർമാരുടെയും അങ്കണവാടി വർക്കർമാരുടെയും ശാപം പേറുന്ന ഗവണ്മെന്റാണ് കേരളത്തിലേതെന്ന് അദ്ദേഹം പറഞ്ഞു. പാചക തൊഴിലാളികൾക്ക് പോലും പണം കൊടുക്കാത്തവരാണ് സ്ത്രീ സംരക്ഷണത്തിന്റെ വക്താക്കളായി ചമയുന്നത്.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സ്ത്രീകൾ നടത്തിയ ഗൃഹസന്ദർശനമാണ് കഴിഞ്ഞ തെരഞ്ഞടുപ്പുകളിലൊക്കെ വൻവിജയമുണ്ടാക്കാൻ കഴിഞ്ഞതെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. സറീനാ മുഹമ്മദാലി അധ്യക്ഷത വഹിച്ചു. ലുഖ്മാൻ അരീക്കോട്, സി.എച്ച് ഇക്ബാൽ, പാലൊളി മെഹബൂബ്, റീന പോത്ത്കല്ല്, ഇൽ മുന്നിസ, ഹഫ്സത്ത് മൂത്തേടം, ഷീബ പൂഴിക്കുത്ത് എന്നിവർ പ്രസംഗിച്ചു.