പരിയാപുരം സെന്റ് മേരീസ് സ്കൂളിന് ഇരട്ടക്കിരീടം
1595668
Monday, September 29, 2025 5:48 AM IST
അങ്ങാടിപ്പുറം: വടക്കാങ്ങര ടിഎസ്എസ് സ്കൂളിൽ സംഘടിപ്പിച്ച മങ്കട ഉപജില്ലാ ത്രോബോൾ ചാന്പ്യൻഷിപ്പിൽ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന് ഇരട്ടക്കിരീടം. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഫൈനലിൽ വടക്കാങ്ങര തങ്ങൾസ് ഹയർ സെക്കൻഡറി സ്കൂളിനെ പരാജയപ്പെടുത്തിയാണ് പരിയാപുരം സെന്റ് മേരീസ്ജേതാക്കളായത്. സ്കോർ (ആണ്): 15 - 2. സ്കോർ (പെണ്): 15 - 3. റീന ജോസഫ് കോച്ചും കെ.എസ്.സിബി ടീം മാനേജരുമാണ്.
ആണ്‍കുട്ടികളുടെ വിഭാഗത്തിൽ കെ.പി.അഭിഷേക് (ക്യാപ്റ്റൻ), ലിയോണ്‍ വിനോജ്, കെ.അസീം മുഹമ്മദ്, ആൽഡ്രി ബെന്നി, കെ.അർജുൻ, എം.മുഹമ്മദ് അദ്നാൻ അഷ്റഫ്, വി.മുഹമ്മദ് ജാസിം, മുഹമ്മദ് ഷിജാസ്, സി.മുഹമ്മദ് ഹാഷിർ, കെ.വി.അർജുൻ, മുഹമ്മദ് സിനാൻ, എം.മുഹമ്മദ് നിയാസ് എന്നിവരും പെണ്‍കുട്ടികളുടെ വിഭാഗത്തിൽ കെ.ടി.ജന്ന നൗറിൻ (ക്യാപ്റ്റൻ),
അന്ന ഫ്രാൻസിസ്, എ.പി.അയന ഉണ്ണി, അന്ന ആന്റണി, പി.ആർദ്ര, എൽസിറ്റ ജോസ്, മൈഥിലി, പി.ഫാത്തിമ ഫിദ, പി.അവിഷ്ണ ദീപു, എൻ.സൂര്യ, പി.സഫ ഷിറിൻ, മെൽന ഷാജി എന്നിവരും പരിയാപുരത്തിനായി ജഴ്സിയണിഞ്ഞു.