എസ്പിസി പാസിംഗ് ഔട്ട് പരേഡ് നടത്തി
1595667
Monday, September 29, 2025 5:48 AM IST
കരുവാരകുണ്ട്: കരുവാരകുണ്ട്, പാണ്ടിക്കാട്, തുവൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളുകളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്പിസി) യൂണിറ്റുകളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡ് കരുവാരകുണ്ടിൽ നടത്തി. അഡീഷണൽ എസ്പി വി.എ. കൃഷ്ണദാസ് സല്യൂട്ട് സ്വീകരിച്ചു. ആറ് പ്ലാറ്റൂണുകളിലായി മുന്നൂറോളം കേഡറ്റുകളാണ് പരേഡിൽ പങ്കെടുത്തത്. നിരവധി പേരാണ് പരേഡ് കാണാൻ ക്യാന്പിൻകുന്ന് മൈതാനത്തെത്തിയത്.
കരുവാരകുണ്ട് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പൊന്നമ്മ, പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ വി.എൻ.ജയൻ, പാണ്ടിക്കാട് എസ്ഐ രമേഷ് ബാബു, പിടിഎ പ്രസിഡന്റുമാരായ അബ്ദുൾ അലി ശിഹാബ്, ടി.പി. ഫസലുറഹ്മാൻ, എം.കെ. കുഞ്ഞിമുഹമ്മദ്, പ്രധാനാധ്യാപകരായ രാധിക, മനോജ് ജോസഫ്, അനീസ, വി.പി. ഇസ്ഹാഖ്, പി. സജ്നു, അഷ്റഫ് പിലാക്കൽ, മനോജ്, ജമീല, കെ.എ. ഷെയ്ഖ് മുഹമ്മദ്, ആർ. സിന്ധു തുടങ്ങിയവർ പങ്കെടുത്തു.