കാദറലി സെവൻസ് ഡിസംബറിൽ; സംഘാടക സമിതിയായി
1595673
Monday, September 29, 2025 5:50 AM IST
പെരിന്തൽമണ്ണ: 53-ാമത് അഖിലേന്ത്യാ കാദറലി സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഡിസംബർ 20ന് പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിൽ ആരംഭിക്കും. 20 പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് ഇക്കുറി ആധുനിക സംവിധാനങ്ങളോടെയാണ് സംഘടിപ്പിക്കുന്നത്. ടൂർണമെന്റിന്റെ വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചു.
ക്ലബ് ഹാളിൽ നടന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് മണ്ണിൽ ഹസൻ അധ്യക്ഷത വഹിച്ചു. എഡിഎം എം.എൻ. മെഹറലി, എൻ.പി. ഉണ്ണികൃഷ്ണൻ, എം.എം. മുസ്തഫ, അറഞ്ഞിക്കൽ ആനന്ദൻ, സി.വി. സദാശിവൻ, നാലകത്ത് ബഷീർ, സി.പി. ഇക്ബാൽ, സുബ്രഹ്മണ്യൻ, മങ്കട സുരേന്ദ്രൻ, യൂസഫ് രാമപുരം, മണ്ണേങ്ങൽ അസീസ്, സി.എച്ച്. മുസ്തഫ, സി.എച്ച്. നാസർ, ഉണ്ണീൻ പുലാക്കൽ, ഡോ. നിലാർ മുഹമ്മദ്, ജോളി ജെയിംസ്, മാങ്ങോട്ടിൽ ബാലകൃഷ്ണൻ, ജനറൽ സെക്രട്ടറി പച്ചീരി ഫാറൂഖ്, സെക്രട്ടറി എച്ച്. മുഹമ്മദ് ഖാൻ എന്നിവർ പ്രസംഗിച്ചു.
സ്വാഗതസംഘം ഭാരവാഹികളായി ഇ.ടി. മുഹമ്മദ് ബഷീർ എംപി, നജീബ് കാന്തപുരം എംഎൽഎ (രക്ഷാധികാരികൾ), ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ നഗരസഭ അധ്യക്ഷൻ പി. ഷാജി, ജനറൽ കണ്‍വീനർ പച്ചീരി ഫാറൂഖ്, ട്രഷറർ മണ്ണിൽ ഹസൻ, വർക്കിംഗ് പ്രസിഡന്റ് സി.എച്ച്. മുസ്തഫ എന്നിവരടങ്ങുന്ന 201 അംഗ സംഘാടക സമിതി രൂപീകരിച്ചു.