അർബുദരോഗ ചികിത്സയിൽ ആസ്റ്റർ മദറിന്റെ കാരുണ്യ സ്പർശം
1595652
Monday, September 29, 2025 5:25 AM IST
മഞ്ചേരി: അർബുദ ബാധിതരായ നിർധനർക്ക് അരീക്കോട് ആസ്റ്റർ മദർ ഓങ്കോളജി സെന്ററിന്റെ കാരുണ്യ സ്പർശം. പാവപ്പെട്ട രോഗികൾക്ക് കീമോതെറാപ്പിക്ക് അന്‍പത് ശതമാനവും കീമോ മരുന്നുകൾക്ക് എണ്‍പത് ശതമാനവും ഇളവ് നൽകുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കാൻസർ ശസ്ത്രക്രിയയ്ക്കും കാരുണ്യ സ്പർശം പദ്ധതിയിലൂടെ അന്‍പതു ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്തെ രോഗികളിൽ ഭൂരിഭാഗവും ആശ്രയിക്കുന്ന കേന്ദ്രമെന്ന നിലയിൽ മികച്ച ചികിത്സ ഉറപ്പു വരുത്തുകയെന്ന ലക്ഷ്യം വച്ചാണ് ഓങ്കോളജി സെന്റർ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ചത്.
മെഡിക്കൽ ഓങ്കോളജി വിഭാഗം കണ്‍സൾട്ടന്റ് ഡോ. മുഹമ്മദ് അബ്ദുൾ മാലിക് മൻസാർ, ഡോ. കെ. മുഹമ്മദ് ഷാഫി എന്നിവരുടെ നേതൃത്വത്തിലാണ് നവീകരിച്ച ഓങ്കോളജി വിഭാഗം പ്രവർത്തിക്കുന്നത്.
കീമോ, മെഡിക്കൽ ആൻഡ് സർജിക്കൽ ഓങ്കോളജി തുടങ്ങി കാൻസർ രോഗം സംബന്ധിച്ചുള്ള എല്ലാ ചികിത്സകളും വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ഇനി അരീക്കോട് ആസ്റ്റർ മദർ ഹോസ്പിറ്റലിൽ ലഭ്യമായിരിക്കും.12 കട്ടിലുകളോട് കൂടിയ ഡേ കെയർ കീമോതെറാപ്പി സൗകര്യ ഉൾപ്പെടെയുള്ള കീമോതെറാപ്പി യൂണിറ്റും ഇമ്യൂണോതെറാപ്പി, ടാർജെറ്റെഡ് തെറാപ്പി സൗകര്യങ്ങളും ആസ്റ്റർ മദർ ഓങ്കോളജി വിഭാഗത്തിൽ ലഭ്യമാണ്.
ഇതിനുപുറമെ കാൻസർ ബാധിതരെ കിടത്തി ചികിത്സിക്കുവാനുള്ള ഐപി സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഡിജിറ്റൽ മാമ്മോഗ്രാഫി ഉൾപ്പെടെ കൂടുതൽ രോഗനിർണയ സൗകര്യങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
ഏഷ്യയിലെ തന്നെ ആതുര ശുശ്രൂഷ രംഗത്ത് സ്തുത്യർഹമായ സേവന പാരന്പര്യമുള്ള ആസ്റ്റർ ഗ്രൂപ്പിന്റെ കേരളത്തിലെ അഞ്ചാമത്തെയും മലപ്പുറം ജില്ലയിലെ രണ്ടാമത്തെയും മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലായ ആസ്റ്റർ മദർ ഹോസ്പിറ്റൽ, ലോകോത്തര നിലവാരമുള്ള ഏറ്റവും നൂതനമായ സംവിധാനങ്ങൾ,
മികച്ച ചികിത്സാ രീതികൾ എന്നിവ ഉറപ്പു വരുത്തിയിട്ടുണ്ടെന്ന് ആസ്റ്റർ മദർ ഹോസ്പിറ്റൽ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സാഹിർ കൊയപ്പത്തൊടിക, ഓങ്കോളജി വിഭാഗം മേധാവി ഡോ. കെ.വി. ഗംഗാധരൻ, ഡോ. മുഹമ്മദ് അബ്ദുൾ മാലിക് മൻസാർ, ഡോ. കെ. മുഹമ്മദ് ഷാഫി, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സി.വി. റോബിൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഫോണ്‍ : 6235 000 410.