വാക്കത്തോണ്‍ സംഘടിപ്പിച്ചു
1595664
Monday, September 29, 2025 5:48 AM IST
പെരിന്തൽമണ്ണ: ലോക ഹൃദയദിനത്തോടനുബന്ധിച്ച് എംഇഎസ് മെഡിക്കൽ കോളജ് ഹോസ്പിറ്റലും ട്രോൾ പെരിന്തൽമണ്ണയും സംയുക്തമായി നാല് കിലോമീറ്റർ വാക്കത്തോണ്‍ സംഘടിപ്പിച്ചു. ഹൃദയാഘാത പ്രതിരോധത്തെയും ചികിത്സയെയും കുറിച്ച് ജനങ്ങളെ ബോധവാൻമാരാക്കുകയാണ് ലക്ഷ്യം. മുഖ്യാതിഥി മലപ്പുറം എംഎസ്പി അസിസ്റ്റന്റ് കമാൻഡന്റ് ബിജു ചാക്കോ ഫ്ളാഗ് ഓഫ് ചെയ്തു.
ഇരുനൂറിലധികം പേർ പങ്കെടുത്ത പരിപാടി രാവിലെ 6.30ന് അങ്ങാടിപ്പുറം ജംഗ്ഷനിൽ നിന്ന് ആരംഭിച്ചു. എംഇഎസ് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ വരെയായിരുന്നു വാക്കത്തോണ്‍ സംഘടിപ്പിച്ചത്. പങ്കെടുത്തവർക്കെല്ലാം മെഡിക്കൽ ചെക്കപ്പും സർട്ടിഫിക്കറ്റ് വിതരണവും ബോധവത്ക്കരണത്തിന്റെ ഭാഗമായി കാർഡിയോളജി വിഭാഗം ഡോക്ടർമാരായ ഷരീഫ്, ജാൻഷർ എന്നിവർ ഹൃദയാഘാത പ്രതിരോധത്തെയും ചികിത്സയെയും കുറിച്ച് ക്ലാസും നടത്തി.
ജീവിതശൈലിയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിന് മെഡിക്കൽ സമൂഹം നടത്തുന്ന ഇത്തരം ശ്രമങ്ങൾ സ്വാഗതാർഹമാണെന്ന് തുടർന്ന് പ്രസംഗിച്ച അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സഈദ അഭിപ്രായപ്പെട്ടു. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പോൾസണ്‍ ജോസ്, മാനേജർ ഓപറേഷൻസ് ആർ. രാഹുൽ, ഡെപ്യൂട്ടി മാനേജർ ഓപറേഷൻസ് എം.വൈ. അസർ എന്നിവർ പ്രസംഗിച്ചു.