കോണ്ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
1596283
Wednesday, October 1, 2025 8:14 AM IST
വണ്ടൂർ: രാഹുൽഗാന്ധിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ബിജെപി നേതാവിനെ സംരക്ഷിക്കുന്ന സിപിഎം-ബിജെപി കൂട്ടുക്കെട്ടിനെതിരേ വണ്ടൂർ ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വണ്ടൂരിൽ പ്രതിഷേധ പ്രകടനം നടത്തി.
ബ്ലോക്ക് പ്രസിഡന്റ് ടി.പി. ഗോപാലകൃഷ്ണൻ, കെപിസിസി മെന്പർ സി. വാസുദേവൻ, ഡിസിസി വൈസ് പ്രസിഡന്റ് കെ.സി. കുഞ്ഞിമുഹമ്മദ്, മണ്ഡലം പ്രസിന്റുമാരായ പി.ടി. ജബീബ് സുക്കീർ, കെ. അഷ്റഫ്, വി.എ. ഇബ്നുകദീർ, ടി. വിനയദാസ്, എം. ബാബുമണി, കെ.കെ. വിജയരാജൻ, സി. രാവിദാസ്, സിദീഖ് പട്ടിക്കാടൻ, നൗഫൽ പാറക്കുളം, ജൈസൽ എടപ്പറ്റ, ശിഹാബ് മുക്കണ്ണൻ, മൻസൂർ കാപ്പിൽ തുടങ്ങിയവർ പങ്കെടുത്തു.