ഫുട്ബോളിൽ കൊളത്തൂർ സ്കൂൾ ചാന്പ്യൻമാർ
1595666
Monday, September 29, 2025 5:48 AM IST
മങ്കട: മങ്കട ഉപജില്ല അണ്ടർ 14 സബ് ജൂണിയർ ബോയ്സ് ഫുട്ബോൾ ടൂർണമെന്റിൽ കൊളത്തൂർ നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ ടീം ജേതാക്കളായി. ഗ്രൂപ്പ് റൗണ്ടിൽ സെന്റ് മേരീസ് പരിയാപുരത്തെ (2-0), ക്വാർട്ടറിൽ പാങ്ങ് ഗവണ്മെന്റ് സ്കൂളിനെ (2-0) ഗോളുകൾക്കും പരാജയപ്പെടുത്തി.
സെമിയിൽ മങ്കട ചേരിയം ഗവണ്മെന്റ് ഹയയർസെക്കൻഡറി സ്കൂളിനെയും ഫൈനലിൽ വടക്കാങ്ങര ടിഎസ്എസിനെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയും പരാജയപ്പെടുത്തിയാണ് കൊളത്തൂർ സ്കൂൾ ചാന്പ്യൻമാരായത്.
22 ടീമുകളാണ് പങ്കെടുത്തത്. ടീം അംഗങ്ങൾ :അദ്നാൻ അബ്ദുള്ള (ക്യാപ്റ്റൻ), ഷെമിൻ, ഫഹദ് മിർസാൻ, ആദിൽ, അൻഷിദ്, ശ്രീരാം, അഭിനവ്, വിനായക്, സാദിൽ, ജസീം, ഷെഫിൻ, തമീം, ഹരീഷ്, അഫ്ലാഹ്, നസീം, ഷാനിദ്, റിസ്വാൻ, ഋതുൽ. പരിശീലകർ: ശ്രീരാഗ്, മുസ്തഫ.