ഹൃദയരക്ഷക്കായി ചുവപ്പണിഞ്ഞ് വാക്കത്തോണ്‍
1596006
Tuesday, September 30, 2025 8:11 AM IST
മലപ്പുറം: ലോക ഹൃദയദിനത്തോടനുബന്ധിച്ച് സീനിയർ ചേംബർ ഇന്റർനാഷണൽ മലപ്പുറവും യുബി ഇന്റർനാഷണലും സംയുക്തമായി ജില്ലാ ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച വാക്ക്-എ-തോണ് നൂറിലധികം പേരുടെ പങ്കാളിത്തത്തോടെ വൻ വിജയമായി. ഹൃദയാരോഗ്യ സന്ദേശം ജനങ്ങളിലേക്ക് എത്തിച്ച് പങ്കെടുത്തവരെല്ലാം ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് പരേഡിൽ അണിനിരന്നത്.
ഇന്നലെ രാവിലെ ഏഴിന് മലപ്പുറം എംഎസ്പി പരേഡ് ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച വാക്കത്തോണ്‍ കുന്നുമ്മൽ ട്രാഫിക് ഐലൻഡ് ചുറ്റി ടൗണ്‍ഹാളിൽ സമാപിച്ചു. എംഎസ്പി അസിസ്റ്റന്റ് കമാൻഡന്റ് പി. ബാബു പരേഡ് ഫ്ളാഗ് ഓഫ് ചെയ്തു. സമാപന സമ്മേളനത്തിൽ ഹൃദയരോഗ വിദഗ്ധൻ ഡോ. ഗഗൻ വേലായുധൻ ക്ലാസെടുത്തു. ഡെപ്യൂട്ടി ഡിഎംഒ ഡോ. ഷിബുലാൽ, സീനിയർ ചേംബർ ഭാരവാഹികളായ അനിൽ പത്മനാഭ, നൗഷാദ് മാന്പ്ര, ഡോട്ട് അക്കാഡമി ഡയറകടർ ബിജു വില്ലോടി, വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് സെക്രട്ടറി നജ്ല താജുദ്ദീൻ, യൂത്ത് വിംഗ് പ്രസിഡന്റ് സിദ്ദീഖ്, യു.ബി. സെക്രട്ടറി സുരേഷ് എന്നിവർ പ്രസംഗിച്ചു.