വണ്ടൂർ ഉപജില്ല കലോത്സവം 22 മുതൽ
1596278
Wednesday, October 1, 2025 8:14 AM IST
കരുവാരകുണ്ട്: ഒക്ടോബർ 22 മുതൽ 25 വരെ കരുവാരകുണ്ട് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന വണ്ടൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് സ്വാഗതസംഘം രൂപീകരിച്ചു. സ്കൂളിൽ നടന്ന ചടങ്ങ് കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമ്മു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം വി.പി. ജസീറ അധ്യക്ഷത വഹിച്ചു.
കരുവാരകുണ്ട് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പൊന്നമ്മ, വൈസ് പ്രസിഡന്റ് മഠത്തിൽ ലത്തീഫ്, എഇഒ പ്രേമാനന്ദ്, ബിപിസി ഷൈജി ടി.മാത്യു, പ്രധാനാധ്യാപക ഫോറം കണ്‍വീനർ ജയരാജ്, സ്കൂൾ പ്രിൻസിപ്പൽ കെ.സിദ്ദീഖ്, പ്രധാനാധ്യാപിക കെ.രാധിക, എസ്എംസി ചെയർമാൻ പി.സജ്നു തഅലീം, എ.ഷാജഹാൻ, വി. ആബിദലി, എ.കെ. ഹംസക്കുട്ടി, ഇ.ബി. ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. എ.പി. അനിൽകുമാർ എംഎൽഎ രക്ഷാധികാരിയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പൊന്നമ്മ ചെയർപേഴ്സണും പ്രിൻസിപ്പൽ കെ.സിദ്ദീഖ് ജനറൽ കണ്‍വീനറുമാണ്. വിവിധ ഉപസമിതികളും രൂപീകരിച്ചു.