ഡയാലിസിസ് രോഗികൾക്ക് ധനസഹായം നൽകി
1595672
Monday, September 29, 2025 5:48 AM IST
കരുവാരകുണ്ട്: കേരളാ സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിൾസ് ഡീലേഴ്സ് ആൻഡ് ബ്രോക്കേഴ്സ് അസോസിയേഷൻ കാളികാവ് ഏരിയ കമ്മിറ്റി ഡയാലിസിസ് രോഗികൾക്ക് ധനസഹായം വിതരണം ചെയ്തു. കരുവാരകുണ്ട് സർവീസ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എ.പി. അനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
വിവിധ പഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപ്പെട്ട ഡയാലിസിസ് ചെയ്യുന്ന രോഗികൾക്കാണ് ചികിത്സാ സഹായം വിതരണം ചെയ്തത്. ഏരിയാ കമ്മിറ്റിയുടെ മെന്പർഷിപ് കാന്പയിനിനും ചടങ്ങിൽ തുടക്കം കുറിച്ചു. ഏരിയാ പ്രസിഡന്റ് മോയിക്കൽ ബാപ്പുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സിദീഖ് മാളിയേക്കൽ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പ്രസിഡന്റ് മുജീബ് മൊറയൂർ, ജനറൽ സെക്രട്ടറി ആർ.ടി.സി. മജീദ്, അൻഫാൽ സഫാരി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ഹംസ സുബ്ഹാൻ, സലാം വണ്ടൂർ, ഓ.കെ. മുസ്തഫ, ബാബു വണ്ടൂർ, റൗഫ് കരുവാരകുണ്ട്, നിസാം തുടങ്ങിയവർ പ്രസംഗിച്ചു.