ആരോഗ്യസംരക്ഷണ ക്ലാസ് നടത്തി
1596002
Tuesday, September 30, 2025 8:11 AM IST
മേലാറ്റൂർ: പെരിന്തൽമണ്ണ മണ്ഡലത്തിൽ നജീബ് കാന്തപുരം എംഎൽഎ നടപ്പാക്കുന്ന സദ്ഗ്രാമം പ്രോജക്ടിന്റെ ഭാഗമായി ഹൃദയദിനത്തോടനുബന്ധിച്ച് പൂളക്കുഴി സദ്ഗ്രാമത്തിൽ ഹൃദയാരോഗ്യത്തെക്കുറിച്ച് ആരോഗ്യസംരക്ഷണ ക്ലാസ് സംഘടിപ്പിച്ചു.
മേലാറ്റൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനഅജിത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെന്പർ മുൻഷിർ അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ ഗവണ്മെന്റ് ജില്ലാ ആശുപത്രി ആർഎംഒ ഡോ. ദീപക് കെ.വ്യാസ് ഹൃദയാരോഗ്യ സംരക്ഷണത്തെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി.
ഷബീർ കോഴിക്കോട്, രാമൻ മേലാറ്റൂർ, അജിത് പ്രസാദ്, മുസ്തഫ, സതീഷ് പൂളക്കുഴി, പ്രമോട്ടർ രേഷ്മ, പ്രസീത, സ്നിത വെട്ടത്തൂർ, റീന പെട്ടമണ്ണ, സദ്ഗ്രാമം ഫെല്ലോ അംഗം ഹർഷ എന്നിവർ പ്രസംഗിച്ചു.