കലോത്സവത്തിൽ അൻജിത്തിന് അതുല്യ നേട്ടം
1596284
Wednesday, October 1, 2025 8:14 AM IST
മഞ്ചേരി: ജില്ലാ സെൻട്രൽ സഹോദയ സിബിഎസ്ഇ കലോത്സവിൽ മഞ്ചേരി ചിൻമയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർഥി എം.ഡി. അൻജിത്തിന് അതുല്യ നേട്ടം. ശാസ്ത്രീയ സംഗീതത്തിനും ലളിത ഗാനത്തിനും കാറ്റഗറി -3 ൽ ഒന്നാം സ്ഥാനവും എഗ്രേഡും നേടിയ അൻജിത്ത് സമൂഹ ഗാനത്തിൽ എ ഗ്രേഡും ദേശഭക്തിഗാനത്തിൽ ബി ഗ്രേഡും കരസ്ഥമാക്കി. 2024 ലെ സംസ്ഥാനതല കലോത്സവത്തിൽ ലളിത ഗാനത്തിൽ എ ഗ്രേഡ് ലഭിച്ചിരുന്നു.