ബൈക്ക് ബസിനടിയിൽപ്പെട്ട് റിട്ട: വനപാലകന് ദാരുണാന്ത്യം
1596316
Thursday, October 2, 2025 11:19 PM IST
നിലമ്പൂർ: കരിമ്പുഴ പാലത്തിൽ ഉണ്ടായ അപകടത്തിൽ ബൈക്ക് ബസിനടിയിൽപ്പെട്ട് റിട്ട. വനപാലകൻ മരിച്ചു. നിലമ്പൂർ വീട്ടിക്കുത്ത് കല്ലേമ്പാടത്ത് വീട്ടിൽ ഹരിദാസൻ (65) ആണ് മരിച്ചത്. കെഎൻജി റോഡിലെ കരിമ്പുഴ പാലത്തിൽ ഇന്നലെ രാത്രി 7.15 ഓടെയോടെയാണ് അപകടം.
നിലമ്പൂർ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും ബസുമാണ് അപകടത്തിൽ പെട്ടത്. ബൈക്ക് എഡ്ജിൽ ഇറങ്ങിയതോടെ ഹരിദാസ് ബസിന് അടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഉടൻ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: രതീദേവി. മക്കൾ: അഞ്ജു, അരുൺ. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റ്മോട്ട ശേഷം സംസ്കാരം നടക്കും.